കോഴിക്കോട് : മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽമൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു. മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ എം.എം.കെ. ......

ദോഹ :ഖത്തറിലെ വിവിധ സാമൂഹിക-സാംസ്കാരിക - വ്യാവസായിക വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ മുവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ ഹിസ് എക്സ്സലന്‍സി ശ്രീ.വിപുല്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും കരുതലിന്റെയും പങ്ക് വെക്കാലാണ് ഇഫ്താര്‍ സംഗമത്തിലൂടെ അനുഭവഭേദ്യമാകുന്നതെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്കൂളില്‍ മൂന്ന് വേദികളിലായി നടന്ന സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡണ്ട് എ.പി മണികണ്ഠന് റമദാന് സന്ദേശ പ്രഭാഷണം നടത്തി. നന്മ പെയ്യുന്ന മാസമാണ് റമളാനെന്നും സമൂഹത്തില്‍ നന്മ വിതറുകയാണ് ഇഫ്താര്‍ സംഗമമെന്നും അദ്ധേഹം തന്റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ എംബസ്സി കൗൺസിലര്‍മാരായ.ഗ്യാന്‍വീര്‍ സിംഗ്, .വൈഭവ് തന്‍ണ്ടാലെ, ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, നോര്‍ക്ക റൂട്സ് ഡയരക്ടര്‍ ജെ കെ മേനോന്, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, അപ്പക്സ് ബോഡി അഡ്വൈസറി ചെയര്മാന്മാരായ പി. ......
ദോഹ: സ്ത്രീ ശാക്തീകരണത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ച്ഖത്തർ.വനിതാ കയറ്റുമതിക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ നേതൃത്വം, നവീകരണം, വിജയം എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനുമുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം തുടരുമെന്ന്
ജനീവയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൾറഹ്മാൻ അൽ മുഫ്തപറഞ്ഞു.ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ആസ്ഥാനത്ത് നടന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥ (വൈഡ്) ഫണ്ടിലെ വനിതാ കയറ്റുമതിക്കാരുടെ ഗുണഭോക്തൃ രാജ്യങ്ങളെ പ്രഖ്യാപിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. ......
ദോഹ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ബർവ വില്ലേജിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.
മനുഷ്യ മനസ്സുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ നൽകുന്ന സന്ദേശമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അധാർമികതക്കും അലക്ഷ്യ ജീവിതത്തിനും അടിപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ഭീകരമായ തോതിൽ വർദ്ധിച്ചുവരികയാണ്. ......
കൊച്ചി : കുർബാന സമവായം പറഞ്ഞ് വീതം വയ്ക്കാൻ വിശ്വസികൾ അനുവദിക്കില്ലെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ . ( സി എൻ എ )സിനഡ് തീരുമാനപ്രകാരമാണ് സമവായ സർക്കുലർ പുറത്തിറക്കിയത് എന്നാ കാര്യം മെത്രാപ്പോലീത്തൻ വികാരിയുടെ പ്രഖ്യാപനം പൗരസ്ത്യ തിരുസംഘത്തേയും, സഭ സിനഡിനെയും മാർ പാംപ്ലാനി പരസ്യമായി ധിക്കരിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ......
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് എതിര്. കലക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......